Advertisment

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്  70 വര്‍ഷം കഠിനതടവ്

പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീ(27)നെയാണ് കോടതി ശിക്ഷിച്ചത്

New Update
6464

കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 70 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ച് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീ(27)നെയാണ് കോടതി ശിക്ഷിച്ചത്.

Advertisment

2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്‌കാരമുറിയിലും വച്ച് അധ്യാപകന്‍ നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും വിവരം തിരക്കിയ അധ്യാപികയോട് സംഭവം പറയുകയുമാിരുന്നു. തുടര്‍ന്ന് അധ്യാപിക പോലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. 

 

 

Advertisment