തൃശൂര്‍: ഷൊര്‍ണൂര്‍ റോഡില്‍ രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു. ഉച്ചയ്ക്ക് 12ന് എച്ച്.ഡി.എഫ്.സി. ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് കത്തി നശിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് ഒരു ബൈക്കിന് ആദ്യം തീപിടിക്കുകയും പിന്നീട് മറ്റൊരു ബൈക്കിലേക്ക് തീ പടരുകയുമായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചു.