കിഡ്‌നി സ്റ്റോണിന് കോവയ്ക്ക

കോവയ്ക്കയില്‍ ആന്റി-ഹൈപ്പര്‍ഗ്ലൈസെമിക് ഗുണങ്ങളുണ്ട്.

New Update
OIP (7)

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പച്ചക്കറിയാണ് കോവയ്ക്ക. ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് നല്ലതാണ്. ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കിഡ്‌നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും കോവയ്ക്ക വളരെ നല്ലതാണ്.

Advertisment

കോവയ്ക്കയില്‍ ആന്റി-ഹൈപ്പര്‍ഗ്ലൈസെമിക് ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നാരുകളാല്‍ സമ്പന്നമായ കോവയ്ക്ക, വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കോവയ്ക്കയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി കോവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Advertisment