കണ്‍പീലികള്‍ കൊഴിയുന്നുണ്ടോ..?

കണ്‍പീലികള്‍ക്ക് ബലം കുറക്കുന്ന തരത്തിലുള്ള ചികിത്സകള്‍  എന്നിവ കണ്‍പീലി കൊഴിച്ചിലിന് കാരണമാകാറുണ്ട്.

New Update
OIP (12)

കണ്‍പീലികള്‍ കൊഴിയുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. പ്രായമാകുമ്പോള്‍ കണ്‍പീലികള്‍ നേരിയതാകുന്നത് സാധാരണമാണ്. എന്നാല്‍ അമിതമായി കണ്‍പീലികള്‍ കൊഴിയുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

Advertisment

കണ്‍മഷി നീക്കം ചെയ്യാതെ ഉറങ്ങുന്നത്, കണ്‍പീലികള്‍ക്ക് ബലം കുറഞ്ഞ മേക്കപ്പ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്, കണ്‍പീലികള്‍ക്ക് ബലം കുറക്കുന്ന തരത്തിലുള്ള ചികിത്സകള്‍  എന്നിവ കണ്‍പീലി കൊഴിച്ചിലിന് കാരണമാകാറുണ്ട്.

കണ്‍പീലികള്‍ കൊഴിയുന്നത് തടയാന്‍ കണ്ണുകളും കണ്‍പോളകളും ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. കണ്ണുകള്‍ക്ക് വരള്‍ച്ച തോന്നുന്നില്ലെങ്കില്‍ ലോഷനുകളും കണ്ടീഷണറുകളും അധികമായി ഉപയോഗിക്കാതിരിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, കണ്‍മഷി നീക്കം ചെയ്യാതെ ഉറങ്ങരുത്, കണ്‍പീലികള്‍ക്ക് ബലം കുറഞ്ഞ ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക, കണ്‍പീലികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ചികിത്സാ രീതികള്‍ ഒഴിവാക്കുക.

Advertisment