മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത; മൂന്നുവയസുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്നെന്ന് സംശയം, കുടുംബം ഭക്ഷണം കഴിച്ചത് അങ്കമാലിക്ക് സമീപത്തെ ഹോട്ടലില്‍നിന്ന്

വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ മൂന്നു വയസുകാരി ഒലിവിയയാണ് മരിച്ചത്.

New Update
24242424

തൃശൂര്‍: മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്നെന്ന് സംശയം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ മൂന്നു വയസുകാരി ഒലിവിയയാണ് മരിച്ചത്. ഇവര്‍ അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് മസാലദോശ കഴിച്ചിരുന്നു. 

Advertisment

ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെന്‍ട്രിയെ നെടുമ്പാശേരിയില്‍നിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും ഹോട്ടലില്‍നിന്ന് മസാലദോശ കഴിച്ചു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. 

അസ്വസ്ഥതയുണ്ടായ ഹെന്‍ട്രി ആശുപത്രിയിലെത്തി കുത്തിവയ്‌പ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥതയുണ്ടായി. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി കുത്തിവയ്‌പ്പെടുത്ത് മടങ്ങി. 

തുടര്‍ന്ന് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒലിവിയയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Advertisment