ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ കപ്പളങ്ങ

കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു.

New Update
d659b55a-6cb8-4b20-abf3-79a554acc335

കപ്പളങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമുള്ളതുകൊണ്ട് ഇത് രോഗപ്രതിരോധ ശേഷി കൂട്ടുകയും അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു. 

Advertisment

കപ്പളങ്ങയില്‍ അടങ്ങിയ 'പപ്പെയ്ന്‍' എന്ന എന്‍സൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനപ്രക്രിയ എളുപ്പമാക്കുന്നു. ഫൈബറും ഇതില്‍ ധാരാളമുള്ളതിനാല്‍ മലബന്ധം തടയുന്നു. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു. കരോട്ടിനോയിഡുകള്‍, ലൈക്കോപീന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു. 

ചര്‍മ്മത്തിന്റെ മിനുസവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. 

Advertisment