ആവേശം, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം സിനിമകളുടെ മേക്കപ്പ്മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയില്‍ പിടിയില്‍

ആര്‍.ജി. വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്.

New Update
42424

ഇടുക്കി: മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാന്‍ പിടിയില്‍. ആര്‍.ജി. വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. 45 ഗ്രാം വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. 

Advertisment

ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളില്‍ മേക്കപ്പ് മാനായി ജോലി ചെയ്തിട്ടുണ്ട്. ഇടുക്കി മൂലമറ്റത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 

ഇയാള്‍ വാഗമണ്ണില്‍ പുതിയ സിനിമയുടെ സെറ്റിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് യൂബര്‍ ടാക്‌സിയിലെത്തിയ രഞ്ജിത്ത് ഗോപിനാഥനെ എക്‌സൈസ് പിടികൂടിയത്.