കോട്ടയം: ലഹരിക്കടിമയായ യുവാവ് വഴിയരികില്‍ നിന്നയാളെ യാതൊരു പ്രകോപനവുമില്ലാതെ കിണറ്റില്‍ തള്ളിയിട്ടു. കല്ലേലില്‍ കെ.ജെ. ജോണ്‍സണ്‍ എന്നയാളെയാണ് കിണറ്റില്‍ തള്ളിയിട്ടത്. ഇയാളെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിതിനാണ് അതിക്രമം കാട്ടിയത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ശനിയാഴ്ച രാത്രിയാണ് സംഭവം.
റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ജോണ്‍സണ്‍. ഫോണില്‍ സംസാരിക്കുകയായിരുന്ന ജോണ്‍സണെ ജിതിന്‍ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
സംഭവമറിഞ്ഞ് ആളുകളെത്തിയപ്പോഴേക്കും ജിതിന്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു. പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ നിരവധി ലഹരിക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കളുമായി ഇയാളെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.