New Update
/sathyam/media/media_files/2025/07/30/c99ebd71-5635-4781-af13-09789d71d67e-2025-07-30-23-36-21.jpg)
കോട്ടയം: വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുമാരനല്ലൂര്‍ പരിയാരത്ത് കാലായില്‍ ഷംനാസ്(42), വെട്ടിക്കാട്ട് കുയങ്കേരിയില്‍ ശ്രീജിത്ത് (33) എന്നിവരാണ് പിടിയിലായത്.
Advertisment
ഇക്കഴിഞ്ഞ 27ന് വൈകുന്നേരം ആറോടെ തിരുവാര്‍പ്പിലെ പരാതിക്കാരന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ചീത്തവിളിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.