വാളയാര്‍ കേസില്‍ യഥാര്‍ഥ കുറ്റവാളി ആരെന്ന് ആ നാട്ടില്‍ ചോദിച്ചാല്‍ ആരും പറഞ്ഞു തരും: പിണറായി വിജയന്‍

കോഴിക്കോട് ദേശാഭിമാനി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

New Update
3663

കോഴിക്കോട്: വാളയാര്‍ കേസില്‍ യഥാര്‍ഥ കുറ്റവാളി ആരെന്ന് ആ നാട്ടില്‍ ചോദിച്ചാല്‍ ആരും പറഞ്ഞു തരുമെന്നും അവരെ സ്ഥാനാര്‍ഥിയാക്കുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

Advertisment

കോഴിക്കോട് ദേശാഭിമാനി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേസിലെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഇപ്പോള്‍ മറ്റൊരു കണ്ടെത്തല്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ പൂര്‍ണ നിശബ്ദരായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയിലെ സി.ബി.ഐ. കോടതില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്തിരുന്നു. പിന്നാലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നു. 

തങ്ങളെ പ്രതിചേര്‍ത്ത സി.ബി.ഐ. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. 

Advertisment