Advertisment

മറ്റുള്ളവരുടെ മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന് സംസാരിക്കാന്‍ എന്നെ പ്രാപ്തനാക്കിയത് രണ്‍ജി പണിക്കരുടെ പേനയും ഷാജി കൈലാസിന്റെ സംവിധാനവുമാണ്, ഭരത്ചന്ദ്രനെയാണ് ജനതയ്ക്ക് ആവശ്യമെങ്കില്‍ ഞാന്‍ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത് ചന്ദ്രനായി എന്റെ ഉത്തരവാദിത്തം നിര്‍വഹിക്കും, ഭരത്ചന്ദ്രനായിത്തന്നെ മരിക്കും: സുരേഷ് ഗോപി

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
4646

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഭരത്ചന്ദ്രനെയാണ് ആവശ്യമെങ്കില്‍ താന്‍ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''കമ്മിഷണര്‍ സിനിമ ചെയ്യുന്നത് വരെ ജീവിതത്തില്‍ 'പോടാ' എന്നൊരു വാക്കുപോലും ഞാന്‍ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന് സംസാരിക്കാന്‍ എന്നെ പ്രാപ്തനാക്കിയത് രണ്‍ജി പണിക്കരുടെ പേനയും ഷാജി കൈലാസിന്റെ സംവിധാനവുമാണ്. 

എന്നെ തല്ലാന്‍ ആളെ അയച്ചിട്ടുള്ളയാളാണ് സുരേഷ് കുമാര്‍. അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാന്‍ പറ്റില്ലെന്നു പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ പറഞ്ഞത്. അത് ഇനിയും 
അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് റഹ്മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാറാണ് ഇന്ന് കേരളം മുഴുവന്‍ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാര്‍.

അന്ന് റൂമിനകത്ത് പേടിച്ചിരുന്ന് ഫോണ്‍ എടുത്ത് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഇടത്തുനിന്ന് കമ്മിഷണറിലൂടെ ഞാന്‍ പരിണമിച്ച് വന്നെങ്കില്‍ ഇന്ന് സുരേഷ് കുമാര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടാല്‍ ആ ആളുകളെയും ഞാന്‍ തല്ലി ഓടിക്കും. സുരേഷ് കുമാറിന്റെ നെഞ്ചും ഞാന്‍ ഇടിച്ചു തകര്‍ക്കും. അതിലേക്ക് എന്നെ വളര്‍ത്തിയത് രണ്‍ജി പണിക്കരും ഷാജി കൈലാസുമാണ്.

ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തില്‍ അല്ല, ഹൃദയത്തിലുണ്ട്. ഭരത്ചന്ദ്രനെയാണ് ജനതയ്ക്ക് ആവശ്യമെങ്കില്‍ ഞാന്‍ ഭരത്ചന്ദ്രനായി തന്നെ ജീവിക്കും. ഭരത് ചന്ദ്രനായി പെരുമാറും, ഭരത് ചന്ദ്രനായി എന്റെ ഉത്തരവാദിത്തം നിര്‍വഹിക്കും. ഭരത് ചന്ദ്രനായിത്തന്നെ മരിക്കുമെന്ന് വാക്കു നല്‍കുന്നു..''- സുരേഷ് ഗോപി പറഞ്ഞു.

Advertisment