വാട്സ്ആപ്പിലൂടെ മുത്തലാഖ്: നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയില്‍; 20 പവന്‍ തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നും ആവശ്യം

യുവതിയുടെ മൊഴി പോലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും.

New Update
424242

കാസര്‍കോഡ്: കാഞ്ഞങ്ങാട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി. ഭര്‍ത്താവ് അബ്ദുള്‍ റസാഖില്‍നിന്നും ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനത്തിനും  നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോസ്ദുര്‍ഗ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി ഹര്‍ജി നല്‍കി.

Advertisment

20 പവന്‍ സ്വര്‍ണം തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നുമാണ് ആവശ്യം. യുവതിയുടെ മൊഴി പോലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും.

മൂന്നു വര്‍ഷമായി ഭാര്യയെ സഹിക്കുകയാണെന്നും ഇനി മുന്നോട്ടുപോകില്ലെന്നുമാണ് വാട്സ്ആപ്പ് സന്ദേശം. ബന്ധം മുത്തലാഖ് ചൊല്ലി അവസാനിപ്പിക്കുകയാണെന്നും അബ്ദുള്‍ റസാക്ക് യുവതിയുടെ  പിതാവിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുകയായിരുന്നു. 

2022 ഓഗസ്റ്റ് എട്ടിനാണ് കല്ലുരാവി സ്വദേശിയായ 21കാരിയും അബ്ദുള്‍ റസാക്കും തമ്മിലുള്ള വിവാഹം. 

Advertisment