ഇടുക്കി: വാഗമണ്‍ പുള്ളിക്കാനം റോഡില്‍ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര. കേരള രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് യാത്ര. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികളെ ദൃശ്യങ്ങളില്‍ കാണാം. കാറിന്റെ ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതാണ് ദൃശ്യങ്ങള്‍. തൊട്ടുപുറകില്‍ വന്ന ഇരുചക്ര വാഹന യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്.