ഇടുക്കി: പെരുവന്താനം പുല്ലുപാറയില്‍ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിന്റെ സാങ്കേതിക പരിശോധന ഇന്നു നടത്തും. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
ക്രാഷ് ബാരിയറില്‍ ഇടിച്ച വാഹനം പിന്‍വശം കുത്തിയാണ് താഴേക്ക് പതിച്ചത്. എയര്‍ ബ്രേക്കിലെ എയര്‍ നഷ്ടപെട്ടിട്ടില്ല. കൂടാതെ റോഡില്‍ ടയര്‍ ഉരഞ്ഞുണ്ടായ പാട് ദൃശ്യമാണ്. ഇക്കാര്യം ഇന്ന് വിശദമായി പരിശോധിക്കും. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.