കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡില്‍ ലോറികള്‍  നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഗതാഗത തടസം, മണിക്കൂറുകളോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി

ഇന്നു പുലര്‍ച്ചെ മൂന്നിന് ചുരത്തിലെ മെതിയടി പാറയിലാണ് സംഭവം.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
353535

കണ്ണൂര്‍: മാക്കൂട്ടം ചുരം റോഡില്‍ രണ്ട് ലോറികള്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം. തുടര്‍ന്ന് ഗതാഗത തടസമുണ്ടായതോടെ ബംഗളുരു, മൈസൂരു ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങി.

Advertisment

ഇന്നു പുലര്‍ച്ചെ മൂന്നിന് ചുരത്തിലെ മെതിയടി പാറയിലാണ് സംഭവം. പുലര്‍ച്ചെ മുതല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. വലിയ ക്രെയിന്‍ എത്തിയാല്‍ മാത്രമേ മറിഞ്ഞ വാഹനങ്ങള്‍ വഴിയില്‍ നിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.

Advertisment