തളിപ്പറമ്പില്‍ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു; കുടുംബാംഗങ്ങളും ചികിത്സയില്‍

കണ്ണൂര്‍ തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗര്‍ റഷീദാസില്‍ എം. സാഹിര്‍ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മരിച്ചത്.

New Update
553

കണ്ണൂര്‍: തളിപ്പറമ്പില്‍ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗര്‍ റഷീദാസില്‍ എം. സാഹിര്‍ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ സാഹിര്‍ ഇന്നലെയും അന്‍വര്‍ ഇന്നുമാണ് മരിച്ചത്.

Advertisment

സാഹിറിന്റെയും അന്‍വറിന്റെയും കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. കോഴിക്കോട് ബിസിനസ് നടത്തുകയായിരുന്നു സാഹിര്‍. അന്‍വര്‍ ഇരിക്കൂറിലും സാഹിര്‍ ഹിദായത്ത് നഗറിലുമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇരുവരും കുടുംബസമേതം യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തളിപ്പറമ്പില്‍ ബിസിനസ് നടത്തിയിരുന്ന പരേതനായ പി.സി. പി. മുഹമ്മദ് ഷാജിയുടെയും ആമിനയുടെയും മക്കളാണ് സാഹിറും അന്‍വറും. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.

Advertisment