കൊച്ചി: എറണാകുളം തോപ്പുംപടിയിലെ ഇതര സംസ്ഥാനത്തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കൊച്ചി തോപ്പുംപടിയിലെ ലോഡ്ജിലാണ് ഇന്നലെ രാത്രി അസം സ്വദേശി കബ്യ ജ്യോതി കക്കാടി(26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെയാണ് ഇന്നലെ രാത്രി ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക മെഡിക്കല്‍ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചത്.