New Update
/sathyam/media/media_files/2024/11/27/r0nV9zpMBpX4ImtCyIxb.jpg)
കൊല്ലം: കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍. ഇരവിപുരം, കാക്കത്തോപ്പില്‍ സില്‍വി നിവാസില്‍ റിച്ചിന്‍ (23), കുരീപ്പുഴ അശ്വതി ഭവനില്‍ രാഹുല്‍ (22), തിരുമുല്ലവാരം അനസ് വില്ലയില്‍ അനസ് ബഷീര്‍ മകന്‍ സെയ്ദാലി (20) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
Advertisment
ഞായറാഴ്ച രാത്രിയാണ് സംഭവം. കാരിക്കുഴി മാടന്‍ നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ മൂന്ന് വഞ്ചികളാണ് കുത്തിത്തുറന്ന് മോഷ്ടിച്ചത്. പിടിലായ റിച്ചിനെതിരേ നിരവധി മോഷണ കേസുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us