കോട്ടയം: കുവൈത്തില്‍ ഫ്ളാറ്റില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കുറിച്ചി മലകുന്നം കിഴക്കേടത്ത് ശ്രീഹരി പ്രദീപിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം മന്ത്രി വി.എന്‍. വാസവന്‍ വീട്ടിലെത്തി പിതാവ് പി.ജി. പ്രദീപിനും മാതാവ് ദീപ കെ. നായര്‍ക്കും കൈമാറി.
സര്‍ക്കാര്‍ സഹായമായി 5 ലക്ഷം, വ്യവസായി യൂസഫ് അലി നല്‍കിയ 5 ലക്ഷം, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) നല്‍കിയ 2 ലക്ഷം, വ്യവസായി രവി പിള്ള നല്‍കിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്.
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ കെ.ആര്‍. രജീഷ്,
തഹസില്‍ദാര്‍ പി.ജി. മിനിമോള്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ലാലി മോന്‍ ജോസഫ്, ടി.പി. അജിമോന്‍, വില്ലേജ് ഓഫീസര്‍ ബിറ്റു ജോസഫ്
എന്നിവര്‍ സന്നിഹിതരായിരുന്നു.