Advertisment

മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ആദ്യം മര്‍ദ്ദിച്ചു, അമ്മ ഫോണ്‍ വിളിച്ചതിനും മര്‍ദ്ദിച്ചു; ഭര്‍ത്താവ് രാഹുലിനെതിരേ വീണ്ടും പരാതി നല്‍കി യുവതി

യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

New Update
242424242

കോഴിക്കോട്: ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് ആരോപിച്ച് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി. മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഞായറാഴ്ചയാണ് ആദ്യം മര്‍ദിച്ചത്. തിങ്കളാഴ്ച വീണ്ടും മര്‍ദിച്ചു. ഇതിന് മുമ്പ് യുവതിയുടെ അമ്മ ഫോണ്‍ വിളിച്ചതിനും മര്‍ദിച്ചെന്നും പരാതിയിലുണ്ട്.

Advertisment

തിങ്കളാഴ്ച പരാതിയില്ലെന്ന് എഴുതി നല്‍കിയെങ്കിലും ഇന്ന് പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുടെ ആവശ്യപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടില്‍ പരിശോധന നടത്തുകയാണ്. 

നിലവില്‍ രാഹുല്‍ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, മദ്യപിച്ചു ബഹളമുണ്ടാക്കിയ കേസിലാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

 

Advertisment