Advertisment

നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ  ഗുരുതര പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്.

New Update
3353535

കോഴിക്കോട്: നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്.

Advertisment

കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ ചപ്പുച്ചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.  ഭര്‍ത്താവ്: കുഞ്ഞിരാമന്‍ (പൊതുമരാമത്ത് കരാറുകാരന്‍), മകള്‍: സുനിത. മരുമകന്‍: അജയന്‍. 

 

Advertisment