Advertisment

അഴിയൂരില്‍ സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ്  ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കുന്നോത്ത് അന്‍സീറിന്റെ മകന്‍ സെയിന്‍ അബ്ദുള്ള(13)യാണ് മരിച്ചത്. 

New Update
355353

അഴിയൂര്‍: അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റിന് സമീപത്ത് സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പെരിങ്ങത്തൂര്‍ എന്‍.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കുന്നോത്ത് അന്‍സീറിന്റെ മകന്‍ സെയിന്‍ അബ്ദുള്ള(13)യാണ് മരിച്ചത്. 

Advertisment

പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച രാവിലെ കൂട്ടുകാരോടൊത്ത് കളി കഴിഞ്ഞ് സെയിന്‍ അബ്ദുള്ള അഴിയൂരിലെ മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാാണ് അപകടം. 

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു. 

 

Advertisment