/sathyam/media/media_files/jDMCHaZ1fl29bJgYyZJa.jpg)
മലപ്പുറം: അരീക്കോട് സമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവും അറസ്റ്റില്‍. വാക്കാലൂര്‍ കളത്തിങ്ങല്‍ വീട്ടില്‍ ശുഹൈബാ(27)ണ് പിടിയിലായത്. ശുഹൈബിന്റെ ഭാര്യ വാക്കാലൂര്‍ കളത്തിങ്ങല്‍ വീട്ടില്‍ അന്‍സീന (29), സഹോദരന്‍ ഷഹബാബ് (29) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
സെപ്റ്റംബര്‍ ഏഴിനായിരുന്നു സംഭവം. തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ മൂന്നംഗ സംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. ഗോവ, ബംഗളുരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ശുഹൈബ് ഇതിനിടെ കോഴിക്കോട്ടെത്തി മറ്റൊരു തട്ടിപ്പും നടത്തി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ വീട്ടമ്മയില്‍ നിന്ന് ആഭരണം പണയം വെച്ച് തരാമെന്ന് പറഞ്ഞ് 25,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us