മലപ്പുറം: വളയംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് നാലര പവന്‍ സ്വര്‍ണവും 60,000 രൂപയും കവര്‍ന്നു. വളയംകുളം സ്വദേശി ചെറുകര റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കളുടേതെന്ന് കരുതുന്ന ഒരു ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി പൊന്നാനിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു റഫീഖും കുടുംബവും. പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലും വീട്ടില്‍ നിന്ന് രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നതും കണ്ടത്. ചങ്ങരംകുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.