മലമ്പുഴ: മലമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെയും മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഭാഗമായി ശുചിത്വ സന്ദേശ റാലി നടന്നു.
മലമ്പുഴ പഞ്ചായത്ത് ഓഫീസില്‍ നിന്നും തുടങ്ങിയ റാലി മന്തക്കാട് ജംഗ്ഷനില്‍ അവസാനിച്ചു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയ്, മലമ്പുഴ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ലേഖ കെ.സി. എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
തുടര്‍ന്ന് മാലിന്യമുക്ത നവ കേരളത്തിനായി എല്ലാവരും ഒത്തുചേര്‍ന്ന് പ്രയത്‌നിക്കുമെന്ന് പ്രതിജ്ഞ എടുത്തു. മലമ്പുഴ വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍, മലമ്പുഴ പഞ്ചായത്തിലെ ഹരിത കര്‍മസേന അംഗങ്ങള്‍, മലമ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍ റാലിയില്‍ പങ്കെടുത്തു.