പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഡോ. പി. സരിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ആര്‍.ഡി.ഒ. ഓഫീസിലെത്തി ആര്‍.ഡി.ഒ. എസ്. ശ്രീജിത്ത് മുമ്പാകെ പത്രിക നല്‍കിയത്. പാലക്കാട് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണെത്തിയത്. സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നല്‍കി.
എ.കെ. ബാലന്‍, സി.കെ. രാജേന്ദ്രന്‍, എന്‍.എന്‍. കൃഷ്ണദാസ്, കെ.എസ്. സലീഖ, ഇ.എന്‍. സുരേഷ് ബാബു, വി. ചെന്തമരാക്ഷന്‍, കെ. ബാബു, കെ. ശാന്തകുമാരി, കെ. ബിനുമോള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.