Advertisment

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ  മാര്‍ച്ചില്‍ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് പരിക്ക്

ഏഴ് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 

New Update
535353

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെത്തുടര്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഏഴ് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 

Advertisment

തിരുവനന്തപുരത്ത് എം.എം. ഹസന്‍ പ്രസംഗിക്കുന്നതിനിടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമമുണ്ടായി. പോലീസിന്റെ ഷീല്‍ഡ് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് നശിപ്പിച്ചു. പോലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും തലയ്ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുകയാണ്. 

 

 

Advertisment