തിരുവനന്തപുരം: പാറശാല ഗാന്ധിപാര്‍ക്കിന് സമീപം അബി ന്യൂട്രിഷ്യന്‍ സെന്റര്‍ എന്ന പേരിലുള്ള സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയില്‍.
കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തന്‍ വീട്ടില്‍ അഭിലാഷ് ബെര്‍ലി(42)നാാണ് അറസ്റ്റിലായത്. ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങള്‍ വില്‍ക്കാനുണ്ടെന്ന വ്യാജേന കാറില്‍ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ് ഭാഗത്ത് വച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.
തുടര്‍ന്ന് ജീവനക്കാരി പാറശാല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ 2022-ലും പോക്‌സോ കേസ് എടുത്തിട്ടുണ്ട്. കൂടാതെ കാഞ്ഞിരംകുളം, മാരായമൂട്ടം സ്റ്റേഷനുകളിലും പോക്‌സോ കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.