തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി.
എസ്.എ.പി. കാമ്പസിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി-4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്. ശ്രീജിത്ത് നിര്‍ദേശം നല്‍കി. തീവ്ര പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശം.
ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണു പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്.