New Update
/sathyam/media/media_files/2024/12/02/hn6916UKoRDRwFqPvR83.jpg)
കിളികൊല്ലൂര്‍: എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. കൊറ്റംകര, പേരൂര്‍ തെറ്റിച്ചിറ പുത്തന്‍ വീട്ടില്‍ നൗഷാദാ(54)ണ് പിടിയിലായത്.
Advertisment
കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പരിചയത്തിന്റെ പേരില്‍ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ മനസ്സിലാക്കിയ രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പ്രതിക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കിളികൊല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഉമറുള്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്രീജിത്, സന്തോഷ്, സി.പി.ഒമാരായ ബിജീഷ്, സാജ്, അശോക് ചന്ദ്രന്‍, ജീനാമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us