New Update
/sathyam/media/media_files/2024/11/01/g0NhrPIZ8KW2TxzbiWOX.jpg)
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പി.പി. ദിവ്യയെ ഇന്ന് വൈകുന്നേരം അഞ്ച് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നല്‍കിയിരുന്നത്.
Advertisment
വൈകുന്നേരം വരെ അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്യും. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തെങ്കിലും ദിവ്യ സഹകരിക്കാത്തതിനെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് കാണിച്ച് പോലീസ് അപേക്ഷ നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us