ആലുവ: ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി സഹകരണ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തു. കീഴ്മാട് പഞ്ചായത്തില്‍ വൈരമണിക്കും കുടുംബത്തിനുമാണ് ദുരവസ്ഥ.
കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. നാലു വര്‍ഷമായി അടവ് മുടങ്ങിയെന്നും അഞ്ചു ലക്ഷം മാത്രമാണ് അടച്ചിട്ടുള്ളതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍, പത്തു ലക്ഷം രൂപ വായ്പയെടുത്തിട്ട് ഒമ്പത് ലക്ഷം തിരിച്ച് അടച്ചെന്ന് വൈരമണി പറഞ്ഞു.