സുരേഷ് ഗോപി നല്ല നടനാണ്, എപ്പോഴും അഭിനയിച്ചാല്‍ ഓര്‍മയുണ്ടോ ഈ മുഖമെന്ന് ജനങ്ങള്‍ ചോദിക്കും: ബിനോയ് വിശ്വം

"ആംബുലന്‍സ് ഏതൊരാളും രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ അത് നിരുപയോഗമാണ്"

New Update
464653534

കൊച്ചി: സുരേഷ് ഗോപി നല്ല നടനാണ്. എന്നാല്‍, എപ്പോഴും അഭിനയിച്ചാല്‍ ഓര്‍മയുണ്ടോ ഈ മുഖമെന്ന് ജനങ്ങള്‍ ചോദിക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Advertisment

സുരേഷ് ഗോപി നല്ല നടനാണ്. എന്നാല്‍, എപ്പോഴും അഭിനയിച്ചാല്‍ ഓര്‍മയുണ്ടോ ഈ മുഖമെന്ന് ജനങ്ങള്‍ ചോദിക്കും. ആ മുഖത്തിന് സിനിമയുടെ അസ്ഥയില്‍നിന്ന് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടെങ്കില്‍ അതിന്റെ കാരണവും സുരേഷ് പറയണം.

രോഗികളുടെ ചികിത്സയ്ക്കുവേണ്ടി, ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, ആശുപത്രികള്‍ക്കു വേണ്ടി മാത്രം ഉപയോഗപ്പെടുത്തേണ്ട ആംബുലന്‍സ് ഏതൊരാളും രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ അത് നിരുപയോഗമാണ്. 

ആ ദുരുപയോഗത്തിന്റെ പ്രതി അന്നത്തെ സ്ഥാനാര്‍ഥിയും ഇന്നത്തെ എം.പിയുമായ സുരേഷ് ഗോപിയാണ്. അതേപ്പറ്റി ബി.ജെ.പിയുടെ തൃശൂര്‍ നേതൃത്വമെന്ത് പറഞ്ഞെന്ന് രേഖകളിലുണ്ട്. ബി.ജെ.പി. നേതാക്കള്‍ പറയുന്നത് തങ്ങളാണ് സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചതെന്നാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

 

Advertisment