ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2024/11/20/sJaGEYm32Cp1MQB8tLRt.jpg)
കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
Advertisment
ഐശ്വര്യയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഐശ്വര്യ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് സ്‌കൂട്ടറില്‍ പോയതിന്റെ ഫോട്ടോ ഉള്‍പ്പെടെ പോലീസിന് ലഭിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
18ന് രാവിലെയാണ് ഐശ്വര്യയെ കാണാതായത്. അന്ന് 11ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫായി. ഓണ്‍ലൈന്‍ ഗെയിം കഴിച്ചതിന് അമ്മ ഷീജ വഴക്കു പറഞ്ഞതിന് പിന്നാലെയാണ് ഐശ്വര്യയെ കാണാതായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us