കോഴിക്കോട്: നാദാപുരം പാറക്കടവില്‍ ആശുപത്രി പരിസരത്ത് ബുള്ളറ്റ് ബൈക്കിന് തീ പിടിച്ചു. ഇരിങ്ങണ്ണൂര്‍ സ്വദേശി സൗപര്‍ണികയില്‍ ഹരി ദാസിന്റെ ബൈക്കാണ് തീ പിടിച്ചത്. തീ ആളിപ്പടര്‍ന്നപ്പോള്‍ ദമ്പതികള്‍ ഓടി രക്ഷപ്പെട്ടു.
ഇന്ന് പകല്‍ രണ്ടിനാണ് സംഭവം. പാറക്കടവ് ആശുപത്രിയില്‍ നിന്ന് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് സറ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് തീ പിടിച്ചത്. അപകടം നടന്ന ഉടനെ നാദാപുരത്ത് നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ വരുണിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം സ്ഥലത്തെത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വ്യാപാരികളും തീയണച്ചു.