ചേര്‍ത്തലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ സംഭവം: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

കുട്ടികള്‍ക്ക് കള്ള് വിറ്റ  രണ്ട് കള്ളുഷാപ്പ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.

New Update
53535

ആലപ്പുഴ: ചേര്‍ത്തലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. 

Advertisment

സ്‌കൂളിലെ ഓണാഘോഷത്തിനിടയിലാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ വിദ്യാര്‍ഥികള്‍ കള്ള് വാങ്ങി കുടിച്ചത്. കള്ള് കുടിച്ച് അവശ നിലയിലായ ഒരു വിദ്യാര്‍ഥിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

കുട്ടികള്‍ക്ക് കള്ള് വിറ്റ  രണ്ട് കള്ളുഷാപ്പ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഷാപ്പു ജീവനക്കാരനായ മനോഹരനും മാനേജര്‍ മോഹനനുമാണ് അറസ്റ്റിലായത്. ലൈസന്‍സികളായ ചന്ദ്രപ്പന്‍, രമാദേവി, അശോകന്‍, എസ് ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയും ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഓഫീസ് കേസെടുത്തിരുന്നു. ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. 

13ന് പള്ളിപ്പുറം, തൈക്കാട്ടുശേരി ഭാഗങ്ങളിലായാണ് സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാലുകുട്ടികള്‍ക്ക് ജീവനക്കാര്‍ പണം വാങ്ങി കള്ള് കൊടുത്തെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ളു കുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവര്‍ സ്‌കൂളിലെത്തി.

തുടര്‍ന്ന് സ്‌കൂളിലെ ശൗചാലയത്തില്‍ വച്ചും കുടിച്ചതായി പറയുന്നു. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

Advertisment