ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; രക്തം വാര്‍ന്ന്  റോഡരികില്‍ കിടന്നത് അരമണിക്കൂര്‍,  ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസാ(38)ണ് മരിച്ചത്.

New Update
53535

കണ്ണൂര്‍: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. അരമണിക്കൂറോളം റോഡരികില്‍ കിടന്ന യുവാവ് രക്തം വാര്‍ന്ന് മരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസാ(38)ണ് മരിച്ചത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. റോഡിലേക്ക് തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Advertisment