Advertisment

പുഷ്പന്റെ സംസ്‌കാരം ഇന്ന്; ആദര സൂചകമായി കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളില്‍  സി.പി.എം. ഹര്‍ത്താല്‍

രാവിലെ എട്ടോടെ വിലാപയാത്രയായി മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോയി. 

New Update
rwrwrw

കണ്ണൂര്‍: അന്തരിച്ച സി.പി.എം. പ്രവര്‍ത്തകനും കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയുമായിരുന്ന പുഷ്പന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുവളപ്പില്‍ നടത്തും. 

Advertisment

ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം രാവിലെ എട്ടോടെ വിലാപയാത്രയായി മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോയി. 

വിലാപയാത്രയ്ക്കിടെ വിവിധ ഇടങ്ങളില്‍ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. പുഷ്പനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ്, തലശേരി നിയമസഭാ മണ്ഡലങ്ങളില്‍ സി.പി.എം. ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

 

Advertisment