New Update
/sathyam/media/media_files/Nss6XPj1yr3APfqtyR18.jpg)
കണ്ണൂര്‍: മട്ടന്നൂരില്‍ മണ്‍പാത്ര നിര്‍മ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ് നടത്തിയാള്‍ എക്‌സൈസ് പിടിയില്‍. ചാരായവും വാറ്റുപകരണങ്ങളുമായി ചാവശേരി സ്വദേശിയായ കെ.പി. മണി(50)യാണ് അറസ്റ്റ് ചെയ്തത്. അഞ്ച് ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ കോടയും കണ്ടെടുത്തു.
Advertisment
വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമിലാണ് ചാരായം വാറ്റാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. മട്ടന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലോതര്‍ എല്‍. പേരേരയുടെ നിര്‍ദ്ദേശാനുസരണം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)മാരായ കെ.കെ. സാജന്‍, പി.കെ. സജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. രാഗില്‍, സി.വി. റിജുന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജി. ദൃശ്യ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us