കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശൂര്‍ പൂവരണി സ്വദേശി പുറത്താല വീട്ടില്‍ പ്രഭാത് ഭാസ്‌കര(44)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ ആറിന് ചക്കരപ്പറമ്പിലെ പ്രഭാതിന്റെ ഓഫീസിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളില്‍ കുട്ടിചാത്തന്‍സേവയെക്കുറിച്ച് പ്രഭാത് നല്‍കിയ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് വീട്ടമ്മ ഇയാളെ ബന്ധപ്പെടുന്നത്. പ്രഭാത് പറഞ്ഞ പ്രകാരം പൂജ നടത്തി. എന്നാല്‍, ഫലമുണ്ടായില്ല.
വീണ്ടും സമീപിച്ചപ്പോള്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ എത്താന്‍ നിര്‍ദേശിച്ചു. ഇവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.