കോട്ടയം: അന്തര്‍ സംസ്ഥാന ബസില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 67 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു.
തിങ്കളാഴ്ച രാവിലെ ബംഗളുരുവില്‍ നിന്നും എരുമേലിക്ക് സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്നും 44 ലക്ഷവും പൊന്‍കുന്നത്തുനിന്ന് 23 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.