New Update
/sathyam/media/media_files/DoqJD8ffZ4Ul8zTRBhp6.jpg)
ആലപ്പുഴ: ഗൃഹനാഥന്‍ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിടപ്പുരോഗിയായ വയോധിക മരിച്ചു. തലവടി സ്വദേശി ഓമന(73)യാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സലിരിക്കെയാണ് മരണം.
Advertisment
കഴിഞ്ഞ ദിവസമാണ് ഗൃഹനാഥന്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്. ആര്യാട് പഞ്ചായത്ത് പത്താം വാര്‍ഡ് തലവടി പള്ളിമുക്ക് ജങ്ഷനു സമീപം തേവന്‍കോട് വീട്ടില്‍ ശ്രീകണ്ഠ(77)നാണ് ജീവനൊടുക്കിയത്. ഓമനയെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ഉണ്ണികൃഷ്ണ(43)നും പൊള്ളലേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us