Advertisment

പാലാ പന്ത്രണ്ടാം മൈലില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി, അപകടത്തില്‍ വീടിന്റെ മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ  തകര്‍ന്നു

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

New Update
56345

കോട്ടയം: പാലാ-പൊന്‍കുന്നം റോഡില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പാലാ പന്ത്രണ്ടാം മൈലിന് സമീപം വാഴേമഠം ഭാഗത്താണ് ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി അപകടത്തില്‍പ്പെട്ടത്. 

Advertisment

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെ 6.15നായിരുന്നു അപകടം.കുരുവിള എന്നയാളിന്റെ വീടിന്റെ മുന്‍വശമാണ് തകര്‍ന്നത്. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും  തകര്‍ന്നു. കുരുവിളയുടെ വീട്ടില്‍ ആളുണ്ടായിരുന്നില്ലെന്നത് വന്‍ ദുരന്തം ഒഴിവാക്കി.

Advertisment