മോഷ്ടിച്ച ബൈക്കില്‍ കാമുകിക്കൊപ്പം  കറക്കം; യുവാവ് പിടിയില്‍

മാറാട് പാലയിക്കല്‍ വീട്ടില്‍ ദീപുവാണ് പിടിയിലായത്. 

New Update
5353

കോഴിക്കോട്: മോഷ്ടിച്ച ബൈക്കില്‍ കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ യുവാവ് പിടിയില്‍. മാറാട് പാലയിക്കല്‍ വീട്ടില്‍ ദീപുവാണ് പിടിയിലായത്. 

Advertisment

പെരുമണ്ണ പാറയ്ക്കല്‍ വീട്ടില്‍ മിഥുന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. 
വെള്ളിയാഴ്ച വൈകിട്ട് ദീപു കാമുകിക്കൊപ്പം സരോവരത്തുകൂടി അരയിടത്തുപാലം ഭാഗത്തേക്ക് പോകുന്നതിനിടെ മാവൂര്‍ റോഡില്‍വച്ച് കസബ പോലീസ് പിടികൂടുകയായിരുന്നു. 

പേരാവൂര്‍, ചേവായൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്ന് ബൈക്കുമോഷ്ടിച്ച കേസും ഇരിട്ടി, ആറളം എന്നിവിടങ്ങളില്‍നിന്ന് ബാറ്ററി, ലാപ്‌ടോപ്പ്, അടയ്ക്ക എന്നിവ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. കോടതി ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment