കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് സംഭവം. ആന്‍മരിയ ഇന്ന് ക്ലാസില്‍ പോയിരുന്നില്ല. കൂടെയുള്ള മറ്റ് വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായിരുന്നു ആന്‍മരിയ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 1056, 0471-2552056)