കേസില്‍ നാലു പേരുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞെന്ന് പ്രചാരണം; ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി; രണ്ടാം പ്രതി അനിതാ കുമാരിക്ക് ജാമ്യം

ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
75474

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. 

Advertisment

കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. കേസിലെ രണ്ടാം പ്രതി അനിതാ കുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു. സ്ത്രീയെന്ന പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

കേസില്‍ നാല് പേര്‍ ഉള്‍പ്പെട്ടതായി പെണ്‍കുട്ടിയുടെ പിതാവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് തുടരന്വേഷണം നടത്താനുള്ള പോലീസിന്റെ നീക്കം.  കേസില്‍ 
മൂന്നാം പ്രതി  അനുപമ ജാമ്യത്തിലാണ്.

Advertisment