കൊല്ലം: കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. പുത്തൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയേഷാണ് കിണറ്റിലിറങ്ങി വീട്ടമ്മയ്ക്ക് രക്ഷകനായത്. പുത്തൂര്‍ വെണ്ടാറിലെ വീട്ടമ്മയാണ് കിണറ്റില്‍ വീണത്.
വിവരമറിഞ്ഞ് ആദ്യമെത്തിയത് പുത്തൂര്‍ പോലീസാണ്. അഗ്നിരക്ഷാസേനയെ കാത്തു നില്‍ക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് ജീവനുണ്ടെന്ന് എസ്.ഐ ജയേഷിന് മനസിലായത്. ഉടന്‍ തന്നെ നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ കിണറ്റിലിറങ്ങി ജയേഷ് വീട്ടമ്മയെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി പിടിച്ചു നിന്നു.
അഗ്നിരക്ഷാസേന എത്തിയപ്പോള്‍ സുരക്ഷിതമായി കരയ്ക്ക് കയറ്റുകയായിരുന്നു. മുമ്പ് ജയേഷ് ജോലി ചെയ്തിരുന്നത് അഗ്നിരക്ഷാസേനയിലായിരുന്നു.