പാമ്പാടിയില്‍ സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണംവിട്ട ബസ്  ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി; ഓട്ടോഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

ഇന്നു രാവിലെ 11.30നായിരുന്നു അപകടം. 

New Update
2d3214bb-4834-465e-a77c-a1353be73f05

കോട്ടയം: പാമ്പാടിയില്‍ സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം നഷ്ടമായ ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല.  ഇന്നു രാവിലെ 11.30നായിരുന്നു അപകടം. 

Advertisment

പൊന്‍കുന്നം ഭാഗത്തു നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന മൈബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ബസ് നിയന്ത്രണംവിട്ട്  ഓട്ടോ സ്റ്റാന്‍ഡിലേക്കു പാഞ്ഞു കയറിയത്. 

അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സ്റ്റാന്‍ഡില്‍ നിന്നും കോട്ടയം ഭാഗത്തേക്കിറങ്ങിയ ബസ് അതിവേഗം നിയന്ത്രണംവിട്ട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

 

Advertisment