Advertisment

താമരശേരി ചുരത്തില്‍ വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; യുവാക്കള്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ചു

ലോറി ഡ്രൈവറുടെ മുഖത്തും ശരീരത്തും പരിക്കേറ്റു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
2424

കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം. കാറിലെത്തിയ നാല് യുവാക്കളാണ് ലോറി ഡ്രൈവറെ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചത്. ലോറി ഡ്രൈവറുടെ മുഖത്തും ശരീരത്തും പരിക്കേറ്റു.

Advertisment

ശനിയാഴ്ച രാത്രി 11നാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ചുരത്തിന് മുകളില്‍ വച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും മടങ്ങിയ ഇവര്‍ വ്യൂ പോയിന്റില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും കാര്‍ യാത്രികര്‍ ലോറി തടയുകയുമായിരുന്നു. 

ലോറി ഡ്രൈവര്‍ പുറത്തിറങ്ങാതിരുന്നതിനെത്തുടര്‍ന്ന് യുവാക്കള്‍ കാറിന്റെയും ലോറിയുടെയും മുകളില്‍ കയറിയാണ് ആക്രമണം നടത്തിയത്. മറ്റൊരു വാഹനത്തിലെ യാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഇരുകൂട്ടരെയും തിരിച്ചറിഞ്ഞത്. 

 

Advertisment