വാഹനം ഓടിക്കുന്നതിനിടെ ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണം: മന്ത്രി ഗണേഷ് കുമാര്‍

സംഭവം വളരെ ദുഃഖകരമായിപ്പോയെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി

New Update
535353

പത്തനംതിട്ട: നവദമ്പതിമാരടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍.

Advertisment

കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും സംഭവം വളരെ ദുഃഖകരമായിപ്പോയെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അപകടകാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പ്രാഥമിക നിഗമനം.

അവരവര്‍ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വാഹനം ഓടിക്കുന്നതിനിടെ ഉറക്കംവന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment